
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി ബദരി-കേദാര്‍ ക്ഷേത്രങ്ങളുടെ ഉന്നതാധികാരിയും.ഇതാദ്യമായാണ് ബദരി-കേദാര്‍ ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നത്. ക്ഷേത്ര പ്രസിഡന്റ് മോഹന്‍ പ്രസാദ് തപ്ലിയാലിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ആദരവായി ഈ ക്ഷണത്തെ കാണുന്നുവെന്ന് ക്ഷേത്രക്കമ്മിറ്റി വ്യക്തമാക്കി.
അധികാരത്തിലേറാനൊരുങ്ങുന്ന മോദി സര്‍ക്കാര്‍ ചാര്‍ധാം വികസനത്തിനായി കൂടുതല്‍ പ്രയത്നിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും, കേദാര്‍നാഥും ബദരീനാഥും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ വീണ്ടും ക്ഷണിക്കുമെന്നും മോഹന്‍ പ്രസാദ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുന്നത്.ഈ മാസം ആദ്യം പ്രധാനമന്ത്രി കേദാര്‍നാഥിലേയും ബദരീനാഥിലേയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നു.
Post Your Comments