ഇന്‍ഡോര്‍: ഭോപ്പാലിലെ ബിജെപി നിയുക്ത എംപി പ്രഗ്യാസിംഗിനു പിന്നാലെ മഹാത്മഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് മറ്റൊരു എംഎല്‍എ കൂടി. മധ്യപ്രദേശിലെ തന്നെ എംഎല്‍എയായ ഉഷ താക്കൂറാണ് ഗോഡ്സെയെ ദേശ സ്നേഹി എന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ മോവ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആണ് ഉഷ.
ജീവിതത്തില്‍ ഉടനീളം രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ച വ്യക്തിയായിരുന്നു ഗോഡ്സെ. എന്നാല്‍ ഗാന്ധിയെ വധിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സാഹചര്യം എന്തെന്നു വ്യക്തമല്ലാത്തതിനാല്‍ അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു ഉഷയുടെ പരാമര്‍ശം.
നേരത്തേ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ഉഷ വിവാദത്തിലായിരുന്നു. ഗുജറാത്ത് ഡാന്‍സ് ഫെസ്റ്റിവലില്‍നിന്നു മുസ്ലിംകളെ വിലക്കണമെന്നായിരുന്നു അഞ്ചു വര്‍ഷം മുന്‍പ് ഉഷ പറഞ്ഞത്. മധ്യപ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് കൂടിയാണ് ഉഷ.
Post Your Comments