Jobs & VacanciesLatest News

കുസാറ്റ്: ഡിപ്പാർട്ട്മെൻറ് അഡ്മിഷൻ ടെസ്റ്റ് ജൂൺ 20-ന് നടക്കും

സിലബസ് കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in-ൽ ലഭ്യമാണ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. കോഴ്‌സുകളിലേക്കുള്ള ഡിപ്പാർട്ട്മെൻറ് അഡ്മിഷൻ ടെസ്റ്റ് ജൂൺ 20-ന് രാവിലെ 9.30 മുതൽ 12.30 വരെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടക്കും.

പരീക്ഷയുടെ സിലബസ് കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in-ൽ ലഭ്യമാണ്. ജൂൺ 16-നു മുൻപ് ഹാൾടിക്കറ്റ് കിട്ടാത്തവർ സ്കൂൾ ഓഫ് എൻജിനീയറിങ് ‘എ’ സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് : 0484- 2862035 എന്ന നമ്പറിൽ ബന്ധപ്പെടാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button