Latest NewsKerala

കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്; വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്ന്

കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ രണ്ട് വൈദികരെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരാന്‍ എന്നിവര്‍ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകും. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. ഇരുവരും ആലുവ ഡിവൈഎസ്പി ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരാകുക.

ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്റണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകോടതി തള്ളിയിരുന്നു. ഇന്ന് മുതല്‍ എഴു ദിവസത്തേക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.

വൈദികരെ ചോദ്യം ചെയ്യുന്ന സമയത്ത് പൊലീസ് അവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് കേസിലെ മറ്റൊരു പ്രതിയായ ആദിത്യനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ആദിത്യന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button