Latest NewsKerala

പേരിന് പമ്പിങ്ങ് നടത്തി വെള്ളമെത്തിച്ചു എന്നു പറഞ്ഞു വാട്ടർ അതോറിറ്റി ജനങ്ങളെ പറ്റിക്കുന്നു – ബി.ജെ.പി

രണ്ടാഴ്ചയ്ക്കു ശേഷം പേരിന് പമ്പിങ്ങ് നടത്തിയിട്ട് വെള്ളമെത്തിച്ചു എന്ന് പറഞ്ഞു വാട്ടർ അതോറിറ്റി ജനങ്ങളെ പറ്റിക്കുകയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.

നഗരത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഇനിയും ശുദ്ധജലം എത്തിയിട്ടില്ല. പേരിന് പമ്പിങ്ങ് നടത്തിയിട്ട് വെള്ളമെത്തിച്ചു എന്ന് പറഞ്ഞു ജനങ്ങളെ മണ്ടന്മാരാക്കുകയാണ് വാട്ടർ അതോറിറ്റിയും സർക്കാരും. പൂർണ്ണമായി പമ്പിങ് നടത്തിയാൽ വീണ്ടും പൈപ്പുകൾ പൊട്ടാൻ സാധ്യതയുണ്ട് എന്നുള്ളതിനാലാണ് പമ്പിങ്ങ് നടത്താത്തത് എന്ന് ഉദ്യോഗസ്ഥർ തന്നെ അടക്കം പറയുന്നു. പല സ്ഥലങ്ങളിലും ശുദ്ധജല ക്ഷാമം ഇപ്പോഴും അതിരൂക്ഷമാണ്.

കോടികൾ മുടക്കി സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ ആഴ്ചകൾക്കുള്ളിൽ പൊട്ടി തകർന്ന് ശുദ്ധജല വിതരണം തകരാറിലാവുകയും റോഡുകൾ പൊട്ടിപൊളിയുകയും ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രിതന്നെ സമ്മതിക്കുന്നു. എന്നിട്ടും നാളിതുവരെയായി ഇതിന് ഉത്തരവാദികൾ ആയവർക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കാരാറുകാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇവർക്കെതിരെ വേണ്ടവിധം നടപടികൾ സ്വീകരിക്കാത്തത്.

കുടിവെള്ളക്ഷാമം പൂർണ്ണമായും ഉടൻ പരിഹരിച്ചില്ലെങ്കിൽ ജനങ്ങളുമായി ചേർന്ന് ശക്തമായ സമരം ബി.ജെ.പി. സംഘടിപ്പിക്കും വിനോദ് കുമാർ പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ ജി. മോഹനൻ, കെ.പി.സുരേഷ്‌കുമാർ, വാസുദേവ കുറുപ്പ്, എൻ.ഡി.കൈലാസ്, പി. കണ്ണൻ എന്നിവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button