
അബുദാബി: യുഎഇയില്‍ ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ജൂണ്‍ മാസത്തേക്ക് ബാധകമായ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലകളില്‍ ഒന്നാം തീയ്യതി മുതല്‍ വര്‍ദ്ധനവുണ്ടാകും. തുടര്‍ച്ചയായ നാലാമത്തെ മാസമാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.
സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.48 ദിര്‍ഹം വിലയുള്ളത് അടുത്ത മാസം 2.53 ദിര്‍ഹമായി ഉയരും. സ്പെഷ്യല്‍ 95ന് അടുത്തമാസം 2.42 ദിര്‍ഹമായിരിക്കും വില. ഇപ്പോള്‍ ഇത് 2.34 ദിര്‍ഹമാണ്. ഡീസലിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. ഇപ്പോളുള്ള 2.53 ദിര്‍ഹത്തിന് പകരം ജൂണ്‍ ഒന്നു മുതല്‍ 2.56 ദിര്‍ഹം നല്‍കേണ്ടിവരും.
Post Your Comments