കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ വീര്‍ഭൂമിയില്‍ നിന്നുള്ള എംഎല്‍എ മുനീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം തൃണമൂല്‍ ജില്ലയിലെ മൂന്ന് തൃണമൂല്‍ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു.
അതേസമയം പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചതിലുള്ള പ്രതിഷേധമാണ് മമത പിന്മാറാനുള്ള കാരണം. നേരത്തേ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് മമത അറിയിച്ചിരുന്നത്. ചടങ്ങില്‍ നിന്നും പിന്മാറുന്ന വിവരം ഒരു കത്തിലൂടെയാണ് മമത മോദിയെ അറിയിച്ചത്.
Post Your Comments