ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന രാഹുലിന്റെ നിലപാട് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുലിന് പകരം ആളെ കണ്ടെത്തില്ലെന്നും രാജിവെക്കണമെന്ന ആവശ്യം തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറയുകയുണ്ടായി. ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നിലവിലെ സംഭവവികാസങ്ങളില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.
അതേസമയം രാജി വെക്കുമെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. മുതിര്‍ന്ന നേതാക്കളുൾപ്പെടെയുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ സ്ഥാനത്ത് ഇനി തുടരില്ല എന്ന് തന്നെയാണ് രാഹുൽ വ്യക്തമാക്കിയത്.
Post Your Comments