KeralaLatest News

പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം

തൃശൂർ: പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അവഗണിച്ച് ആശ്രിത നിയമനങ്ങൾ വേഗത്തിലാക്കുന്നതായി ആരോപണം. പഞ്ചായത്ത് വകുപ്പിൽ ഉടൻ വരുന്ന 256 ക്ലാർക്ക് ഒഴിവുകളും സിവിൽ സപ്ളൈസ് വകുപ്പിൽ 32 ഒഴിവുകളും ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.2010 മുതൽ 2018 വരെ പിഎസ്‌‌സി വഴി റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അഞ്ച് ശതമാനം കണക്കാക്കി, ഇനിയുള്ള അത്രയും ഒഴിവുകളിൽ നിയമനം ആശ്രിതർക്ക് നൽകണമെന്നാണ് സർക്കാർ നിർദേശം.

ഉത്തരവിനെതിരെ പിഎസ്‌‌സി പട്ടികയിലുള്ള ഉദ്യോഗാർഥികള്‍ പരാതിയുമായി രംഗത്തെത്തി. 28 വകുപ്പുകളിലായി ഇതുവരെ 303 പേർക്ക് ആശ്രിത നിയമനം നടത്തിയെന്നും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അതുവരെ അർഹരായവർക്കെല്ലാം സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ആശ്രിത നിയമനം നൽകിയെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇതിനിടെ സർക്കാർ ഉത്തരവ് പെരുമാറ്റച്ചട്ടലംഘനമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button