Latest NewsIndia

മോദിയുടെ രണ്ടാം ഭരണത്തിലെ മന്ത്രിമാരെ ഇന്ന് തീരുമാനിക്കും

സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്

ഡൽഹി : നരേന്ദ്ര മോദിയുടെ രണ്ടാം ഭരണത്തിലെ മന്ത്രിമാരെ ഇന്ന് തീരുമാനിക്കും. നാളെ വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുക. ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ മന്ത്രിമാർ , പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവരുടെ നിയമനത്തിൽ ഇന്ന് തീരുമാനമുണ്ടാകും. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനെ ക്ഷണിച്ചിട്ടില്ല. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button