
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ ഒന്നും പ്രതികരിയ്ക്കാതെ ഇരിക്കുകയാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ് രാഹുല്‍ ഗാന്ധി. ഇതിനിടയില്‍ ഇന്ത്യയൊട്ടാകെ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരതപര്യടന’ യാത്ര നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നത് വരെ പാര്‍ട്ടി അദ്ധ്യക്ഷനായി തുടരാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപെട്ടിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടി പദവി കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇതിനു ശേഷം പാര്‍ട്ടി ചുമതലകള്‍ കൈമാറിയ ശേഷമാകും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭാരതപര്യടനം നടത്തുക. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും എന്നാണ് സൂചനകള്‍.
Post Your Comments