കാര്‍ഡിഫ് സിറ്റി: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ തന്നെ വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അബൂ ജായദ് എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് സിക്‌സിലേക്ക് പറത്തിയാണ് ക്യാപ്റ്റൻ കൂൾ സെഞ്ചുറി തികച്ചത്. 78 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സുമടക്കം 113 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. അഞ്ചാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 164 റണ്‍സ് ധോണി ചേർത്തു. ഇത് ഇന്ത്യയുടെ സ്‌കോര്‍ 300-ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി.
ധോണിയുടെ ഈ നേട്ടത്തിൽ മുന്‍ താരങ്ങളും സഹതാരങ്ങളും അഭിനന്ദനമറിയിച്ച് രംഗത്തെത്തി. ആര്‍.പി സിങ്ങ്, മുഹമ്മദ് കൈഫ്, ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് ടീം എന്നിവരെല്ലാം ധോണിക്ക് അഭിനന്ദനം അറിയിച്ചു. ടൂര്‍ണമെന്റിലേക്ക് പ്രവേശിക്കാന്‍ ഇതിലും മികച്ചൊരു ഇന്നിങ്‌സ് ഇല്ല എന്നും ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ സെഞ്ചുറി എന്നുമായിരുന്നു ആര്‍.പി സിങ്ങ് ട്വീറ്റ് ചെയ്‌തത്. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് നിര്‍ത്തിവെച്ച് ധോണിയുടെ ബാറ്റിങ് കാണൂ എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്.
So many questions answered by this @klrahul11 century! Must be a great feeling to enter the tournament with with a ton behind you?#BANvIND #CWC19Warmup
— R P Singh रुद्र प्रताप सिंह (@rpsingh) May 28, 2019
Stop whatever you’re doing and watch MS Dhoni bat!#OneFamily #CricketMeriJaan #MumbaiIndians #INDvBAN
— Mumbai Indians (@mipaltan) May 28, 2019
Post Your Comments