
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസഫാണെന്നറിയിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിനെതിരെ ജോസ് കെ മാണി വിഭാഗം. കത്തിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ബൈലോ പ്രകാരമേ ചെയര്‍മാനെ തെരെഞ്ഞെടുക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. ഇതു ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗം പരാതി നല്‍കിയത്. കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം മാണെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ പറഞ്ഞിരുന്നു. ഗുരുതര അച്ചടക്ക ലംഘനമാണ് ജോസഫ് ചെയ്തത്. കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങിലൂടെയാണ്. ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും റോഷി പറഞ്ഞു.സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കണമെന്നും റോഷി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞു.
Post Your Comments