കൊച്ചി: സീറോ മലബാര്‍ സഭ വ്യജ രേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കോടതി വൈദികരോട് നിര്‍ദ്ദേശിച്ചു. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ മറ്റന്നാള്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
അതേസമയം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞു. ഏഴുദിവസം കൊണ്ട് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള അനുവദിക്കണമെന്നും കോടതി.
അതേസമയം വൈദികരെ അറസ്റ്റ് കോടതി തടഞ്ഞു. വോദികരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഫാ. പോള്‍ തേലക്കാട്ട്, ഫാ.ആന്റണി കല്ലൂക്കാരന് എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്.
Post Your Comments