Latest NewsInternational

കാർബൺ നികുതി ഏർപ്പെടുത്തി ദക്ഷിണാഫ്രിക്ക

പ്രിട്ടോറിയ: രണ്ടാം തവണയും പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സിറിൽ രാമഫോസയുടെ ആദ്യ തീരുമാനം പ്രഖ്യാപിച്ചു. രാജ്യത്ത് പരിധിയിൽ കൂടുതൽ കാർബൺ വാതകങ്ങൾ പുറം തള്ളുന്നവർക്ക് നികുതി ചുമത്താനാണ് തീരുമാനം. വർധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് തീരുമാനമെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചത്.

ഇതോടെ ഹരിത ഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്ന വാതകങ്ങൾ അനുവദനീയമായ അളവിൽ കൂടുതൽ പുറം തള്ളുന്നവർക്ക് സർക്കാരിൽ നികുതി അടയ്‌ക്കേണ്ടതായി വരും. പുതിയ തീരുമാനം ഇത്തരം വാതകങ്ങളുടെ പുറം തള്ളൽ പരമാവധി കുറയ്ക്കാൻ സഹായകമാകുമെന്നാണ് സർക്കാർ കരുതുന്നത്. ജൂൺ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

എന്നാൽ ഇത് വ്യാവസായിക- ഉൽപ്പാദന മേഖലകളെ ബാധിക്കുമെന്നും തൊഴിലില്ലായ്മ വർദ്ധിക്കുവാനും സാമ്പത്തിക വളർച്ച മുരടിക്കുവാനും കാരണമാകുമെന്നും വിമർശനമുണ്ട്.2010 ൽ നിയമം നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ തൊഴിലില്ലായ്മ പ്രശ്നം ചൂണ്ടിക്കാട്ടി രാജ്യ വ്യാപകമായി അന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

എന്നാൽ ഗ്രീൻ പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകൾ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button