തിരുവനന്തപുരം: രാഷ്ട്രീയ-സാമൂഹിക- സാംസ്കാരി രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഇഫ്താര്‍ സംഗമം. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് രമേശ് ചെന്നിത്തല ഇഫ്താർ വിരുന്നൊരുക്കിയത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ കക്ഷി നേതാക്കള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, വിവിധ മതമേധ്യക്ഷൻമാരും എന്നിവർ പങ്കെടുത്തു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മന്ത്രിമാരായ പി ബാലന്, ഇ ചന്ദ്രശേഖരന്, ഇ പി ജയരാജന്, എം എം മണി, കെ കെ ഷൈലജ, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്, ടി പി രാമകൃഷ്ണന്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഓര്‍ത്തോഡോക്സ് സഭാ മെത്രോപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, തിരുവനന്തപുരം അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിന്‍ പെരേര, മാര്‍ത്തോമസഭ തിരുവനന്തപുരം- കൊല്ലം ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പാ, ഫാ.അബ്രഹാം തോമസ് (ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍), സിഎസ്ഐ സൗത്ത് കേരളാ മഹായിടവക ബിഷപ്പ് മോസ്റ്റ് റവ.ധര്‍മരാജ് റസാലം, സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രല്‍ വികാരി ഫാ.സക്കറിയാ, ജമാഅത്ത് ഇസ്ലാമി സംസ്ഥാന അമീര്‍ എം ഇ അബ്ദുൽ അസീസ്, പാളയം ഇമാം ഷൂഹൈബ് മൗലവി, വള്ളക്കടവ് ചീഫ് ഇമാം അബ്ദുൽ ഗഫൂര്‍ മൗലവി, പൂന്തുറ ഇമാം അബു ഇയാന്‍ മൗലവി, പാച്ചല്ലൂര്‍ അബ്ദുൽ സലീം മൗലവി, കേശവദാസപുരം ഇമാം പാനിപ്ര ഇബ്രാഹിം മൗലവി, ചാല ഇമാം അമീന് മൗലവി, ബഷീര്‍ മൗലവി, വിഴിഞ്ഞം ഇമാം സഈദ് മൗലവി എന്നിവരും ചടങ്ങിൽ സാന്നിധ്യമായി.
Post Your Comments