Election NewsLatest NewsIndia

രാഹുലിന്റെ രാജി: ലാലു പ്രസാദ് യാദവിന്റെ പ്രതികരണം ഇങ്ങനെ

ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിച്ച് എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും ലാലു

പട്ന: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു രാഹുല്‍ രാജി വയ്ക്കരുതെന്ന് അഭിപ്രായവുമായി ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു പറഞ്ഞു. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനിഭവിക്കുന്ന ലാലു റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനോടാണ് ഇക്കാര്യം പറഞ്ഞത്.

അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികള്‍ക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു. ഗാന്ധികുടുംബത്തില്‍നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തിയാല്‍, ആ വ്യക്തിയെ ‘ഗാന്ധികുടുംബത്തിന്റെ പാവ’ എന്നായിരിക്കും എതിരാളികള്‍ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുല്‍ തന്നെ തന്റെ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്‍കുന്നതെന്നും ലാലു ചോദിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിച്ച് എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button