ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകാത്തത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസ്ഥാവനകള്‍ തിരിച്ചടി ആയെന്നും ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബിജെപി അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
കേരളത്തിലെ പ്രകടനത്തില്‍ തൃപ്തിയില്ലെന്നു ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നും മൂന്നുസീറ്റുവരെ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ മാറ്റണമോ എന്ന് നേതൃത്വം തീരുമാനിക്കും. അതേസമയം സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് എം.ടി.രമേശും കെ. സുരേന്ദ്രനും . തിരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ളതെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
Post Your Comments