കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കും. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം മമത സ്വീകരിച്ചു. മമത നാളെ കൊല്‍ക്കത്തയില്‍ നിന്ന് ഡൽഹിയിലെത്തും. ഒട്ടേറെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിൽ വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റതെങ്കിൽ ഇത്തവണ ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ ആറിന് തുടങ്ങാനാണ് ഉദ്ദേശം. സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ പത്തിനു നടക്കും. .
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മമതയും മോദിയും തമ്മിൽ നിരവധി തവണ വാക്‌പോരിൽ ഏർപ്പെട്ടിരുന്നു. തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ സംഘർഷങ്ങളും ബംഗാളിൽ നടന്നിരുന്നു. ഇതിനിടെ ബംഗാളില്‍ നിന്ന് അഞ്ച് എംഎല്‍എമാരടക്കം 13 തൃണമൂല്‍ നേതാക്കളാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments