തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കേരളത്തിലുണ്ടായ ദയനീയ പരാജയത്തിന് കാരണം ശബരിമല വിഷയം മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇത്തവണ വ്യത്യാസമുണ്ടായി.എന്നാല്‍ തോല്‍വിക്കു കാരണമായ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും കാനം പറഞ്ഞു.
കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടായത് വന്‍ പരാജയമാണ്.പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണ് മോദിയുടെ വിജയത്തിന് കാരണം. ബിജെപിക്ക് ബദല്‍ കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments