Latest NewsKerala

നേതൃമാറ്റം വേണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്‍. പരാജയപ്പെടാനുണ്ടായ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്യും. ഒരു സീറ്റിലും ജയിക്കാന്‍ പറ്റാത്ത സാഹചര്യം വിലയിരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സംഘടിതമായ മോദി വിരുദ്ധ നീക്കം ഉണ്ടായി. എങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ടയിലെ തന്റെ പരാജയത്തിന് പിന്നില്‍ മുന്നണിക്കകത്തും പാര്‍ട്ടിക്കകത്തുമുള്ള പ്രശ്നങ്ങളാണ് കാരണമെന്ന പ്രചാരണം അസംബന്ധവും അവാസ്തവുമാണെന്ന് കെ. സുരേന്ദ്രന്‍ വനേരത്തേ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button