Election NewsLatest NewsIndia

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പത്തരമാറ്റ് ശുദ്ധിയിൽ ഇ.വി.എം

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആരോപണങ്ങൾ നേരിട്ട ഇ.വി.എം വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ പത്തരമാറ്റ് ശുദ്ധിയിൽ നിലനിൽക്കുകയാണ്.ഹാക്കിംഗ് ഉള്‍പ്പടെയുള്ള കൃത്രിമ മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാന്‍ ഇ.വി.എമ്മിനാവുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭയം. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് രീതി പഴയ കാലത്തെ ബാലറ്റ് രീതിയിലേക്ക് മടങ്ങണമെന്നാണ് പ്രതിപക്ഷം ആദ്യം ഉന്നയിച്ചത്.

കഴിഞ്ഞ യു.പി തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരിയതോടെയാണ് ബി.എസ്.പി അടക്കമുള്ള കക്ഷികള്‍ ഈ ആവശ്യവുമായി രംഗത്ത് വന്നത്. ഇ.വി.എമ്മിനെതിരെ പരാതി വ്യാപകമായതോടെ പരിഹാരമെന്നവണ്ണം വി.വി.പാറ്റുകള്‍ രാജ്യവ്യാപകമായി തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി ഇ.വി.എമ്മിനൊപ്പം മുഴുവന്‍ ബൂത്തുകളിലേയും വി.വി.പാറ്റുകളും എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് കോടതി നിർദ്ദേശിച്ചത്.

ഫലം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വി.വി.പാറ്റ് ഫലം പുറത്തുവന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത് 20,625 വിവി പാറ്റുകളിലെ സ്ലിപ്പുകള്‍ രാജ്യവ്യാപകമായി എണ്ണിയെന്നാണ്. ഇതില്‍ ഒരിടത്തുപോലും ഇ.വി.എമ്മുമായി വിവി പാറ്റുകളിലെ സ്ലിപ്പുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടായില്ല. രാജ്യവ്യാപകമായി 17.3 ലക്ഷം വിവി പാറ്റുകളാണ് ഇക്കുറി ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button