Latest NewsKerala

പ്രളയപുനര്‍നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്റെ പുരോഗതി ജില്ലാ കലക്ടര്‍മാരുമായി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തിയത്. എല്ലാ ജില്ലകളിലും വീടുകളുടെ പുനര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും പുരോഗതിയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്‌തമാക്കി. കൂടാതെ അപ്പീല്‍ ഹർജികള്‍ മിക്കവാറും തീര്‍പ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപ്പീലുകള്‍ മെയ് 31നു മുമ്പ് തീര്‍പ്പാക്കാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രളയപുനര്‍നിര്‍മാണത്തിന്‍റെ പുരോഗതി ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി. എല്ലാ ജില്ലകളിലും വീടുകളുടെ പുനര്‍നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും നല്ല പുരോഗതിയുണ്ടെന്ന് അവലോകനത്തില്‍ വ്യക്തമായി. ജില്ലകളിൽ അപ്പീല്‍ ഹരജികള്‍ മിക്കവാറും തീര്‍പ്പാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അപ്പീലുകള്‍ മെയ് 31-നു മുമ്പ് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button