കൊച്ചി: കുട്ടികളുടെ ഉന്നമനത്തിനായി വനിതാ ശിശു വികസന വകുപ്പ്, വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ച് സമഗ്ര പദ്ധതി കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
കൂടാതെ വിക്‌ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ ഉത്തരവാദിത്ത പൂര്‍ണ്ണമായ രക്ഷകര്‍തൃത്വം സംബന്ധിച്ച് തത്സമയ പരിപാടി മെയ് 29 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ജില്ലയിലെ തെരഞ്ഞെടുത്ത നാല് കേന്ദ്രങ്ങളായ കൊച്ചി, പെരുമ്പാവൂര്‍, മുവ്വാറ്റുപുഴ, ആലുവ എന്നീ 5 സ്ഥലങ്ങളില്‍ 2500 അംഗന്‍വാടി -ആശാ വര്‍ക്കര്‍മാരെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്നു.
പിന്നീട് ഗ്ലോബല്‍ പാരന്റിംഗ് ഡേ ആയ ജൂണ്‍ ഒന്നാം തീയതി കരുതല്‍ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ കുട്ടികളുടെ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉത്തരവാദിത്ത രക്ഷകര്‍തൃത്വം കുട്ടികളുടെ അവകാശ സംരക്ഷണം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ , എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു.
കൂടാതെ ജൂണ്‍ 1 മുതല്‍ നവംബര്‍ 14 വരെ വള്‍നറബിലിറ്റി സര്‍വെ, പഞ്ചായത്തുകളില്‍ ചൈല്‍ഡ് സേഫ്റ്റി പ്ലാന്‍, പഞ്ചായത്ത്- ബ്ലോക്ക് -ജില്ലാതലത്തില്‍ പാരന്റിംഗ് സെമിനാറുകള്‍ എന്നിങ്ങനെ വിവിധ പരിപാടികളോടെ ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തെ വാര്‍ത്തെടുക്കാനുള്ള ആദ്യപടിയായി കരുതല്‍ സ്പര്‍ശം ആരംഭിക്കുന്നു. ജില്ലയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, വനിതാ സംരക്ഷണ ഓഫീസര്‍ എന്നിവര്‍ക്കാണ് പദ്ധതി നിര്‍വ്വഹണ ചുമതല നല്‍കിയിരിക്കുന്നത്.
Post Your Comments