തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങളിൽ യുഡിഎഫ് ഇടപെടണോ എന്ന് ഇന്ന് ചർച്ച ചെയ്യും. കൂടാതെ യുഡിഎഫിന്റെ വോട്ടുകൾ വലിയ തോതിൽ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയതായി മുതിർന്ന നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതും ചർച്ചയാകും. അടുത്ത ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമ നടപടികളിലേക്ക് നീങ്ങും.
പത്തൊമ്പത് മണ്ഡലങ്ങളിലും വിജയിച്ച യുഡിഎഫ് ആലപ്പുഴയിൽ പരാജയപ്പെട്ടിരുന്നു. ഇതാണ് പ്രധാന ചർച്ചാവിഷയം. യുഡിഎഫിന്റെ ഹൈബി ഈഡൻ, കെ.മുരളീധരൻ, അടൂർ പ്രകാശ് എന്നീ എംഎൽഎമാരാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഉപോയതെരഞ്ഞെടുപ്പിൽ ഈ നിയമസഭാ മണ്ഡലങ്ങൾ നിലനിർത്തുന്നതിനെ കുറിച്ച് യുഡിഎഫ് ചർച്ച ചെയ്യും.
Post Your Comments