Latest NewsIndia

സ്മൃതി ഇറാനിയുടെ സഹായിയുടെ മരണം ; കൂടുതൽ പേർ അറസ്റ്റിലായി

അമേഠി : ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കൂടുതൽ പേർ അറസ്റ്റിലായി. ബരോളിയ ​ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെയാണ് വെടിയുതിർത്തത്. വാസിം, നാസിം, ​ഗോലു, രാമചന്ദ്ര, ധര്‍മനാഥ ​ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി.

മെയ് 25 ശനിയാഴ്ച രാത്രി 11.30-ഓടെ ബൈക്കിലെത്തിയ അക്രമികള്‍ വീടിന് മുന്നിലെ വരാന്തയില്‍ ഉറങ്ങുകയായിരുന്ന സുരേന്ദ്ര സിം​ഗിന് നേരെ നിറയൊഴിക്കുകയായിരുന്നു. മരുമക്കളായ അഭയ്, അനുരാ​ഗ് എന്നിവര്‍ക്കൊപ്പമാണ് സുരേന്ദ്ര സിം​ഗിന് കിടന്നിരുന്നത്. വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന സഹോദരനെയാണ് കാണുന്നതെന്ന് സുരേന്ദ്ര സിം​ഗിന്റെ സഹോദരന്‍ നരേന്ദ്ര സിംഗ് വ്യക്തമാക്കി.

വെടിവച്ച സമയത്ത് വീടിന്റെ ഉമ്മറത്ത് കൂടി വാസിം, നാസിം, ​ഗോലു, രാമചന്ദ്ര എന്നിവര്‍ ഓടിപോകുന്നത് കണ്ടതായും നരേന്ദ്ര സിം​ഗ് നല്‍കിയ പരാതിയില്‍ ആരോപിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മനാഥ ​ഗുപ്ത എന്നയാളുമായി സുരേന്ദ്ര സിം​ഗ് തര്‍ക്കത്തിലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാമചന്ദ്രയും തങ്ങളുടെ അടുത്തബന്ധുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും നരേന്ദ്ര സിം​ഗ് പറ‍ഞ്ഞു. ഐപിസി 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് ജാമോ പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ രാജീവ് സിം​ഗ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button