ഗാംഗ്‍ടോക്: സിക്കിമിൻറെ മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച പാർട്ടിയുടെ അദ്ധ്യക്ഷൻ പ്രേംസിംഗ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി എസ് ഗോലേ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സിക്കിമിന്‍റെ ആറാമത് മുഖ്യമന്ത്രിയാണ് പ്രേംസിംഗ് തമാംഗ്.
സംസ്ഥാന ഗവർണർ ഗംഗാ പ്രസാദാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റിലും വിജയം നേടിയാണ് ക്രാന്തികാരി മോര്‍ച്ച ഇത്തവണ അധികാരം പിടിച്ചത്.
കഴിഞ്ഞ 25 വര്‍ഷമായി അധികാരത്തിലിരുന്ന സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടിനെയാണ് തമാംഗിന്റെ പാർട്ടി പരാജയപ്പെടുത്തിയത്. ഇത്തവണ എസ് എഫിന് കിട്ടിയത് 15 സീറ്റിലേ വിജയിക്കാനായുള്ളൂ. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിംഗ് ക്രാന്തികാരി മോര്‍ച്ച രൂപീകരിക്കുന്നത്.
സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാരാണ് മന്ത്രിമാരായത്. എസ് കെ എമ്മിന്‍റെ ആക്ടിംഗ് പ്രസിഡന്‍റ് കുംഗ നിമ ലെപ്‍ച പ്രമുഖ എസ് കെ എം നേതാക്കളായ അരുൺ ഉപേർതി, സോനം ലാമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ഇതിൽ സോനം ലാമ. ബുദ്ധ സന്യാസിമാർക്കായി സംവരണമേർപ്പെടുത്തിയ സംഘ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ആളാണ്.
Post Your Comments