ആൾക്കൂട്ടത്തിനിടയിലേക്ക് പാൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് ദാരുണന്ത്യം. സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം. നിയന്ത്രണംവിട്ട പാൽ ഒന്നിലധികം കാറുകളിൽ ഇടിച്ചാണ് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ഗാങ്ടോക്കിലെ റാണിപൂളിൽ ഒരു മേള നടക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. മേളയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന 3 കാറുകളിൽ പാൽ ട്രക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പ്രദേശത്ത് തടിച്ചുകൂടിയ നിരവധി ആളുകൾ വാഹനത്തിനടിയിൽപെട്ടു. മൂന്ന് പേരും അപകടസ്ഥലത്ത് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു.
പാൽ ടാങ്കറിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 20-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. മേള നടക്കുന്ന സ്ഥലമായതിനാൽ മൈതാനം മുഴുവനും ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
Also Read: ആലപ്പുഴയിൽ ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നി വിൽപ്പനയ്ക്ക് നിരോധനം
Post Your Comments