2024ലെ സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 9 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിനൊപ്പമായിരുന്നു ഇതും. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ഏപ്രില്‍ 19നാണ് സിക്കിമില്‍ നിയമസഭ ഇലക്ഷനും നടക്കുക.
ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുമായുള്ള ബന്ധം വിച്ഛേജിച്ചാണ് ബിജെപി സിക്കിമില്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി സിക്കിം സംസ്ഥാന പ്രസിഡന്‍റ് ഡി ആർ ഥാപ്പ, മുതിർന്ന നേതാവ് എന്‍ കെ സുബ്ബ എന്നിവർ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഭീം കുമാർ ശർമ്മ(Gyalshing-Barnyak), അരുണ്‍ മാനേജർ ( Namchi-Singhithang) എന്നിവരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ള പ്രമുഖർ.
ബിജെപിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ചിരുന്നു. എസ്‌കെഎം സർക്കാർ രൂപീകരിക്കാൻ 17 സീറ്റുകൾ നേടി, ബിജെപിക്ക് രണ്ട് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ എംഎൽഎമാരുടെ എണ്ണം 10 ആയി ഉയർന്നതിനെത്തുടർന്ന് രണ്ട് പാർട്ടികളും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം രൂപീകരിച്ചു, എസ്ഡിഎഫിൽ നിന്ന് കൂറുമാറിയവർ അതിൽ ചേർന്നു, മറ്റ് രണ്ട് പേർ എസ്‌കെഎമ്മിലേക്ക് കൂറുമാറി, അതിൻ്റെ എണ്ണം 19 ആയി.
ജൂണ്‍ രണ്ടിനാണ് സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂൺ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നത്. എന്നാല്‍ നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്നതിനാല്‍ തിയതി മാറ്റുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സിക്കിമിന് പുറമെ ആന്ധ്ര പ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments