
ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമം വധ ഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ സമയം അടുത്തെന്നും അദ്ദേഹം ഉടന്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍.ജമ്മുകശ്മീരില്‍ തീവ്രവാദത്തിന് സഹായം ചെയ്ത ജെകെഎല്‍എഫ്, ജമാഅത്തെ ഇസ്ലാമിക് തുടങ്ങിയ സംഘടനകളെ നിരോധിച്ചു.
കൂടാതെ ജിഹാദി പ്രവര്‍ത്തനത്തിനായുള്ള സാമ്പത്തിക ശ്രോതസ്സുകളും എന്‍ഡിഎ സര്‍ക്കാര്‍ ഇല്ലാതാക്കിയിരുന്നു.അതുകൊണ്ട് തന്നെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുമ്പോള്‍ ഭാരതത്തില്‍ ഭീകരര്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് പിറകിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ജിഹാദി ശക്തികള്‍ വധ ഭീഷണി മുഴക്കുന്നത്. അതേസമയം മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന 30 ന് സംസ്ഥാനത്ത് ദുഖാചരണം നടത്താന്‍ ചില സംഘടനകൾ ശ്രമിക്കുന്നുണ്ട്.
Post Your Comments