Latest NewsKerala

വധു കാമുകനൊപ്പം ഒളിച്ചോടി; പോലീസ് സ്‌റ്റേഷന് മുന്നിൽ ഏറ്റുമുട്ടി കുടുംബാംഗങ്ങള്‍

ആലപ്പുഴ: വധു കാമുകനൊപ്പം പോയി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഏറ്റുമുട്ടി. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ:

പാനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തന്റെ തിരിച്ചറിയല്‍ രേഖ വീട്ടുകാരില്‍ നിന്നു വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടു തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ വിവാഹം നേരത്തെ വീട്ടുകാര്‍ മറ്റൊരാളുമായി ഉറപ്പിച്ചിരുന്നു. സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ഇരുകക്ഷികളും തമ്മില്‍ സ്റ്റേഷനു മുന്നിലെ റോഡില്‍ വെച്ച്‌ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൂട്ട അടിയാകുകയും ചെയ്തു. ബഹളം കേട്ട് പുറത്തെത്തിയ പോലീസുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും അടി തുടരുകയായിരുന്നു.

ഈ സമയം സ്റ്റേഷനില്‍ ഏതാനും പോലീസുകാരെ ഉണ്ടായിരുന്നുള്ളു. അക്രമം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫിസര്‍ സജാദിനാണ് പരുക്കേറ്റത്. ഇയാളെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരില്‍ ഉള്‍പ്പെട്ട യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button