KollamLatest NewsKeralaNattuvarthaNews

19 കാരനായ റസൂലിനൊപ്പം ഒളിച്ചോടി 35 കാരിയായ നിഷിത; അമ്മയുടെ അവിഹിതബന്ധം ചോദ്യം ചെയ്ത മകനെ മർദ്ദിച്ചു, കൂടുതൽ വിവരങ്ങൾ

കൊല്ലം: അമ്മയുടെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത മകനെ കൂരമായി മർദ്ദിച്ച അമ്മയെയും കാമുകനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായത്. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിഷിതയും റസൂലും തമ്മിൽ കുറച്ച് മാസങ്ങൾ മാത്രമായിട്ടുള്ള അടുപ്പമാണ്. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച ഇരുവരും ഒളിച്ചോടുകയായിരുന്നു. നിഷിതയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് നിഷിത റസൂലിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നിഷിതയെ അറസ്റ്റ് ചെയ്തു. ബാലാവകാശ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി.

പുറത്തിറങ്ങിയ ശേഷവും നിഷിത റസൂലുമായുള്ള ബന്ധം തുടർന്നു. കോടതിയും പോലീസും ഇടപെട്ട കേസിൽ നിന്ന് ‘റസൂലുമായി ബന്ധമില്ലെന്ന്’ വാദിച്ച് പുറത്തിറങ്ങിയ നിഷിതയുടെ ഈ പ്രവൃത്തി ജനങ്ങൾക്കിടയിൽ സംസാരമായി. ഇതോടെ അമ്മയുടെ അവിഹിതബന്ധത്തെ പ്രായപൂർത്തിയാകാത്ത മൂത്ത മകൻ ചോദ്യം ചെയ്യുകയായിരുന്നു. നിഷിതയും റസൂലും ചേര്‍ന്ന് ഈ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആൺകുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകൾ കണ്ട് നാട്ടുകാർ ഇടപെടുകയും വിവരം കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർ നിഷിതയ്ക്കെതിരെ പരാതി നൽകുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button