Latest NewsNattuvarthaNewsIndia

വിവാഹം കഴി‍ഞ്ഞിട്ട് രണ്ട് മാസം മാത്രം: നവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി

ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ ആണ് സംഭവം

ബെംഗളൂരു: നവവധു വരന്റെ 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിൽ ആണ് സംഭവം.

ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധു, വധുവിന്റെ മാതാപിതാക്കൾ, കാമുകൻ എന്നിവർക്കെതിരെ കുന്ദാപുരയിലെ ശങ്കരനാരായണ പൊലീസ് കേസെടുത്തു. ഒന്നിലധികം കേസുകൾ ആണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also : യുവ ഡോക്ടറെ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: പൈപ്പ് വഴി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണെന്ന് യുവതി

മൈസൂരിലെ ബിഇഎംഎല്ലിൽ ജോലി ചെയ്യുന്ന കാമുകൻ നവീനൊപ്പമാണ് യുവതി പോയത്.‌‌ നവീന്റെ നിർദേശപ്രകാരം സങ്കേതിന്റെ കുടുംബത്തിൽ നിന്നും ഡയമണ്ട് കമ്മലുകൾ, ഒരു ഡയമണ്ട് വിരൽ മോതിരം, ഒരു സ്വർണ്ണ ചെയിൻ, സ്വർണ്ണ വളകൾ, സങ്കേതിന്റെ അമ്മയുടെ ഒരു സ്വർണ്ണ നെക്ലേസ് വജ്രമാല ഉൾപ്പെടെയുള്ള 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ അപഹരിച്ചാണ് യുവതി പോയത്.

ഉള്ളൂർ-74 ഗ്രാമത്തിൽ നിന്നുള്ള പരാതിക്കാരനായ 31 കാരനായ സങ്കേത് ഷെട്ടിയും കുന്ദാപുരയിലെ വഡേര ഹോബ്‌ളിയിലെ താമസക്കാരിയായ സ്‌പൂർതി ഷെട്ടിയും 2023 മെയ് 21-ന് കുന്ദാപുരയിലെ ആർഎൻ ഷെട്ടി ഹാളിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button