തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളിലെ പ്ലസ്‍വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി സീറ്റുകള്‍ ലഭ്യമാക്കാനായി 20 ശതമാനം സീറ്റുകളാണ് വർദ്ധിപ്പിച്ചത്.
4,26,513 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചത്. കൂടാതെ സിബിഎസ്സി പാസായി വരുന്ന കുട്ടികളും പ്ലസ്‍വൺ സീറ്റിനായി അപേക്ഷിക്കും. അതിനാൽ 1.25 ലക്ഷത്തോളം കുട്ടികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥ വരുമെന്ന പശ്ചാത്തലത്തിലാണ് സീറ്റുകൾ വർധിപ്പാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷവും പ്ലസ്‍വണ്ണില്‍ 20 ശതമാനം സീറ്റുകളുടെ വർദ്ധനവ് നടപ്പിലാക്കിയിരുന്നു.
3,61,713 പ്ലസ്‍വണ്‍ സീറ്റുകളാണ് സംസ്ഥാനത്താകെ ഇത്തവണയുള്ളത്. 2,39,044 സീറ്റുകളിലേക്ക് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നല്‍കുന്നു. ബാക്കി സീറ്റുകള്‍ മാനേജ്മെന്‍റ്, അണ്‍എയ്ഡഡ്,കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങളിലായി മാറ്റിവെച്ചിട്ടുള്ളതാണ്.
Post Your Comments