ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് രാഷ്ട്രത്തലവന്‍മാര്‍ക്ക് ക്ഷണം.. പാകിസ്താനൊഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്. സത്യപ്രതിജ്ഞയില്‍ ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോ ഓപ്പറേഷന്‍) രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും.
ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെകിലുള്ളത്. കിര്‍ഗിസ്താന്‍ പ്രസിഡന്റ്, മൌറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു.
മെയ് 30നാണ് സത്യപ്രതിജ്ഞ. 2014ലെ സത്യപ്രതിജ്ഞയില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. അന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുത്തിരുന്നു.
Post Your Comments