കാഠ്‌മണ്ഡു : നേപ്പാളിലെന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി മൂന്നു തവണയാണ് സ്ഫോടനമുണ്ടായത്. ആദ്യത്തേത് ഒരു വീടിനുള്ളിലും രണ്ടെണ്ണം നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചപ്പോൾ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് മരണം സംഭവിച്ചത്. സ്‌ഫോടനത്തെ തുടർന്ന് നഗരത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിനു പിന്നിൽ നേപ്പാളിലെ മാവോയിസ്റ്റ് ഗ്രൂപ്പാണെന്നണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ എട്ടുമറ്റലിൽ ഒരു മാവോയിസ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് സ്ഫോടനമെന്നാണ് പോലീസ് ഭാഷ്യം. പ്രവർത്തകന്റെ മരണത്തെ തുടർന്ന് രാജ്യത്ത് പ്രക്ഷോഭം സംഘടിപ്പിക്കാനും മാവോയിസ്റ്റ് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു. ഇത് കൂടാതെ ഇവരുടേതെന്നു കരുതുന്ന ചില ലഘുലേഖകളും നഗരത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ദീർഘ നാളായി തുടർന്നിരുന്ന ആഭ്യന്തര യുദ്ധം 2006 ൽ അവസാനിച്ചതിന് ശേഷം നേപ്പാൾ പൊതുവെ ശാന്തമായിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ദാരുണ സംഭവം രാജ്യത്തുണ്ടാകുന്നത്.
Post Your Comments