Latest NewsKerala

ചുഞ്ചു നായരെ ട്രോളുന്നവർക്ക് മറുപടിയുമായി ഒരു യുവതി

തിരുവനന്തപുരം: വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികത്തിൽ പത്രപരസ്യം നൽകിയത് സോഷ്യല്‍മീഡിയയിൽ ട്രോളായിരുന്നു. പിന്നാലെ പ്രതികരണവുമായി ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക സാലി വര്‍മ രംഗത്തെത്തുകയുണ്ടായി. വളര്‍ത്തുമൃഗത്തിന്റെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേര്‍ക്കുന്നത് അവയെ കുടുംബാംഗത്തെപ്പോലെ കാണുന്നതുകൊണ്ടാണെന്ന് സാലി വര്‍മ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. ഇന്ന് രാവിലെ ചൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും എന്നാല്‍ പിന്നീട് ആ പരസ്യത്തെ ട്രോളുന്ന പോസ്റ്റുകളാണ് കാണാന്‍ കഴിഞ്ഞതെന്നും സാലി പറയുന്നു. തന്റെ അച്ഛന് ഒരു വളര്‍ത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വര്‍മയെന്നായിരുന്നു അതിന്റെ പേരെന്നും അവർ പറയുകയുണ്ടായി. അവളെയും കുടുംബത്തിലെ ഒരംഗമായി തന്നെ കാണുന്നതിനാലാണ് അങ്ങനെ പേര് നൽകിയതെന്നും ജാതിപരമായ ഒന്നായിരുന്നില്ല അതെന്നും അച്ഛന്‍ തന്റെ ഏറ്റവും ചെറിയ മകളായായിരുന്നു നായയെ കണ്ടിരുന്നതെന്നും സാലി കൂട്ടിച്ചേർക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ‘അമ്മു വര്‍മ്മ’ മരിച്ചെന്നും വളര്‍ത്തുമൃഗങ്ങളും കുടുംബാംഗങ്ങളാണെന്നും ആ പൂച്ചയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കിയാണ് സാലി വർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button