ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി എത്തുന്നു, ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച് മാരുതി സുസുക്കി. ആദ്യമായിട്ടാണ് ബ്രെസയുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പ് എത്തുന്നത്. പുതിയ ബോഡി ഗ്രാഫിക്സ്, സ്പോര്‍ടി വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, തുകല്‍ ആവരണമുള്ള സ്റ്റിയറിംഗ് വീല്‍, ഇരട്ട നിറമുള്ള ഡോര്‍ സില്‍-ഗാര്‍ഡുകള്‍ എന്നിവയാണ് പുതിയ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലെ പ്രധാന സവിശേഷതകള്‍.
ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനിൽ കാര്യമായ മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളൊന്നും വാഹനത്തിനില്ല. 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ഗിയര്‍ബോക്‌സുകളില്‍ ഈ പതിപ്പും എത്തുന്നുണ്ട്. നിലവിലെ വിറ്റാര ബ്രെസ്സ ഉടമകള്‍ക്ക് തങ്ങളുടെ എസ്യുവി സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. 29,990 രൂപ നല്‍കുകയാണെങ്കില്‍ എസ്യുവിയെ സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷനിലേക്ക് മാറ്റാമെന്നാണ് കമ്പനി പറയുന്നത്.
ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനിൽ തങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച ആക്സസറികള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. സീറ്റ് കവറുകള്‍, മുന്‍-പിന്‍ ഗാര്‍ണിഷുകള്‍, ഡിസൈനര്‍ മാറ്റുകള്‍, വീല്‍ ആര്‍ച്ച് കിറ്റ്, നെക്ക് കുശൈണ്‍, സ്ലൈഡ് ക്ലാഡിംഗ്, ബോഡി ഗ്രാഫിക്സ്, തുകല്‍ സ്റ്റിയറിംഗ് കവര്‍, ഡോര്‍ സില്‍-ഗാര്‍ഡ് എന്നിവ ഇതില്‍പ്പെടും. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ.
Post Your Comments