Latest NewsCinemaMollywoodNewsEntertainment

ഗായിക ശ്രേയ ജയദീപിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

എന്റെ യൂട്യൂബ് അക്കൗണ്ട് ഹാക്കായി, അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.

മലയാളികളുടെ മനം കവര്‍ന്ന കുട്ടി ഗായിക ശ്രേയ ജയദീപിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഗായിക തന്നെയാണ് പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചാനല്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ശ്രേയ പറഞ്ഞു.

‘എന്റെ യൂട്യൂബ് അക്കൗണ്ട് ഹാക്കായി, അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനൊപ്പം ഒരു ബാക്ക് അക്കൗണ്ട് തുടങ്ങുകയാണ്. പുതിയ ചാനലിലൂടെ ലൈവ് വന്നിട്ട് സ്റ്റാര്‍ട്ട് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സപ്പോര്‍ട്ട് വേണമെന്നും ശ്രേയ പറയുന്നു. പുതിയ ചാനലിന്റെ ലിങ്ക് എത്രയും വേഗം പങ്കുവയ്ക്കു’മെന്നും ശ്രേയ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ‘എന്നോ ഞാനെന്റെ’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേയ്ക്കുള്ള ശ്രേയയുടെ ചുവട് വയ്പ്പ്. ഈ ഗാനം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകര്‍ ശ്രേയയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button