സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം തേടുന്നവര്‍ നീറ്റ് (യുജി) സ്‌കോര്‍ നവംബര്‍ 24ന് മുമ്പ് സമര്‍പ്പിക്കണം. സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് നീറ്റ് സ്‌കോര്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേക്കും അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനം തേടുന്നവര്‍ നീറ്റ് സ്‌കോര്‍ പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം.
24ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ നീറ്റ് സ്‌കോര്‍ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കുന്ന രേഖകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0471 2525300.
Post Your Comments