Latest NewsGulfOman

സാമ്പത്തിക ബാധ്യത; ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനത്തിന് വഴിയൊരുക്കി ഒമാന്‍

മസ്‌കറ്റ്: സാമ്പത്തിക ബാധ്യതകളില്‍ പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ‘ഫാക് കുര്‍ബാ’ പദ്ധതിയിലൂടെ റംസാന്‍ മാസത്തില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു. 220 പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ ജയില്‍ മോചനം സാധ്യമാകുന്നത്. ഇവരുടെ സാന്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്ക് മസ്‌കറ്റുമായി ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ കരാര്‍ ഒപ്പുവച്ചു. ഒമാനി ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 2012 മുതലാണ് ഫാക് കുര്‍ബാ പദ്ധതി ആരംഭിച്ചത്.സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതില്‍ പരാജയപെട്ടു ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നവര്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി ഉണ്ടെന്ന നിലപാടില്‍ ആണ് ഫാക് കുര്‍ബ പദ്ധതി ഒമാന്‍ ലോയേഴ്സ് അസോസിയേഷന്‍ ആരംഭിച്ചത്.

ബാധ്യതകള്‍ തീര്‍പ്പാക്കാതെ നിലനിന്നിരുന്ന 220 കേസുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന കരാറിലാണ് ബാങ്ക് മസ്‌കറ്റ് – ലോയേഴ്സ് അസോസിയേഷനുമായി കരാറില്‍ ഒപ്പു വെച്ചത്. ചെറിയ പെരുനാളിനു മുന്‍പായി ഇവര്‍ക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നത്.

വിവിധ തരത്തില്‍ സാമ്പത്തിക ബാധ്യതകളില്‍ അകപെട്ടവര്‍ക്കു ഫാക് കുര്‍ബായിലൂടെ സഹായമെത്തിക്കുവാന്‍ രണ്ടാമത്തെ വര്‍ഷവും കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ടെന്നു ബാങ്ക് മസ്‌കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് വലീദ് ബിന്‍ ഖമീസ് അല്‍ ഹഷാര്‍ പറഞ്ഞു. ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തില്‍ ലോയേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന ഫാക് കുര്‍ബാ പദ്ധതിയിലൂടെ ഇതിനകം 1715 പേര്‍ക്ക് മോചനം ലഭിച്ചു കഴിഞ്ഞതായി സംഘാടകര്‍ വ്യക്തമാക്കി. നൂറിലധികം അഭിഭാഷകരാണ് ഫാക് കുര്‍ബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button