ന്യൂഡൽഹി ; നരേന്ദ്ര മോദിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു .ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, നേതാക്കളായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിംഗ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, പളനിസാമി, കോൺറാഡ് സാങ്മ, നെഫ്യു റിയോ എന്നിവരടങ്ങുന്ന സംഘമാണു രാഷ്ട്രപതിയെ സന്ദർശിച്ചത്.
മന്ത്രിമാരുടെ പേരുകളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയവും തീയതിയും നിർദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട് . സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് എൻഡിഎ നേതാക്കള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.പുതിയ ഇന്ത്യയുടെ തുടക്കമാണിതെന്നും ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വത നേടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളേയും എന്‍ഡിഎ മറികടന്നു. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കി.
Post Your Comments