Latest NewsUAEGulf

ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയിയുടെ കാരുണ്യപ്രവാഹം

അബുദാബി : റമദാന്‍ മാസത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് യു.എ.ഇയുടെ കാരുണ്യ പ്രവാഹം. മ്യാന്‍മറില്‍ വംശീയ ഉന്‍മൂലനം നേരിടുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കു വേണ്ടിയാണ് യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യന്‍ ജനതക്ക് തുണയാകാനുള്ള പദ്ധതിക്ക് വലിയ തോതിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി വിപുലമായ ഫണ്ട് സമാഹരണത്തിന് യു.എ.ഇ തുടക്കം കുറിച്ചത്. മ്യാന്‍മറില്‍ നിന്നും നാടുവിട്ട റോഹിങ്ക്യകളില്‍ നല്ലൊരു പങ്ക് ബംഗ്ലാദേശിലും മറ്റുമാണ് അഭയാര്‍ഥികളായി ജീവിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവര്‍ക്ക് സാധ്യമായ സഹായം ഉറപ്പാക്കുന്നതാണ് യു.എ.ഇ പ്രഖ്യാപിച്ച പദ്ധതി. ഇതിന്റെ ഭാഗമായി ഒട്ടേറെ ജീവകാരുണ്യ ഉല്‍പന്നങ്ങളാണ് റെഡ്ക്രസന്റ് മുഖേന അയക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button