കുവൈറ്റ്: റമസാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുവൈറ്റ്. സന്നദ്ധ സംഘടനകൾ മുഖേന നൂറുകണക്കിന് ആളുകളിൽ ഇഫ്താർ വിഭവങ്ങൾ ഇന്ത്യയിലും നൽകുന്നുണ്ടെന്ന് കുവൈറ്റ് സ്ഥാനപതി ജാസിം അൽ നജീം അറിയിച്ചു. അമ്മാനിൽ അഭയാർഥി ക്യാംപുകളിൽ കഴിയുന്ന ജോർദാൻ, പലസ്തീൻ വംശജർക്കിടയിലും ഭക്ഷണം വിതരണം ചെയുന്നുണ്ട്.കുവൈറ്റിലെ സകാത്ത് ഹൗസിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം. യെമനിലെ ആശുപത്രികളിൽ നവജാത ശിശുക്കൾക്ക് മെഡിക്കൽ കിറ്റ് വിതരണവുമായി കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയും രംഗത്തുണ്ട്.കോമറോസിൽ ദുരിത മേഖലയിൽ വിതരണം ചെയ്യുന്നതിനായി 40 ടൺ ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചിട്ടുണ്ട്.
Post Your Comments