ലണ്ടന്‍ : ഇന്ത്യൻ ടീമിനെ ഇപ്പോളും ആശങ്കപ്പെടുത്തുന്ന സംഗതിയാണ് നാലാം നമ്പർ ബാറ്സ്മാൻ ആരെന്നത്. അമ്പാട്ടി റായിഡു, ഋഷഭ് പന്ത് എന്നിങ്ങനെ ഏറെ പേരെ പരീക്ഷിച്ചിട്ടാണ് ഈ സ്ഥാനത്തേയ്ക്ക് കെ എൽ രാഹുലിനെ ഉൾപ്പെടുത്തിയത്. എന്നാൽ സന്നാഹ മത്സരത്തിൽ രാഹുൽ പരാജയപ്പെട്ടിരുന്നു. മുൻപും താരം നാലാം നമ്പറിൽ ശോഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് നാലാം നമ്പറിൽ ടീം ഓൾ റൗണ്ടറായ വിജയ് ശങ്കറെ പരിഗണിക്കണമെന്ന അഭിപ്രായവുമായി മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തിയിരിക്കുന്നത്. അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
‘വിജയ് ശങ്കര്‍ നാലാം നമ്പറില്‍ കളിക്കണം. എങ്ങനെയാണ് അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് കാണാം. കാരണം രാഹുല്‍ ഓപ്പണറായോ അല്ലെങ്കില്‍ രണ്ടാം നമ്പറിലോ കളിക്കേണ്ട താരമാണ്. വളരെ അപൂര്‍വമായിട്ടെ രാഹുല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ളൂ. ചെയ്തപ്പോഴെല്ലാം അദ്ദേഹം തിളങ്ങിയിട്ടില്ല.’ മഞ്ജരേക്കര്‍ പറഞ്ഞു.
ഏകദിനത്തിൽ 14 മത്സരങ്ങളാണ് രാഹുല്‍ കളിച്ചത്. നാലാം നമ്പറില്‍ മൂന്ന് തവണ ഇറങ്ങിയപ്പോഴും 13 റണ്‍സ് മാത്രമാണ് രാഹുലിന്റെ ശരാശരി.
Post Your Comments