തിരുവനന്തപുരം : ആലത്തൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.ബിജുവിന് കിട്ടിയ വോട്ട് കണ്ട് ഞെട്ടല്‍ മാറാതെ സിപിഎം. . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട എല്‍ഡിഎഫിന് നാണക്കേടുണ്ടാക്കുന്ന ഫലമാണ് ഇക്കുറി പലയിടത്തും ഉണ്ടായത്. അതില്‍ സിപിഎമ്മിന് ഏറ്റവും വലിയ അടികിട്ടിയത് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ്. ബൂത്ത് തലത്തിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷത്തിന് ആശങ്കപ്പെടേണ്ട കാര്യങ്ങളേറെയാണ്. ഇക്കൂട്ടത്തില്‍ ആലത്തൂരിലെ പി.കെ ബിജുവിന്റെ പ്രകടനം ഇത് വ്യക്തമാക്കുന്നതാണ്. ഇവിടുത്തെ ഒരു ബൂത്തില്‍ നിന്ന് പി.കെ.ബിജുവിന് കിട്ടിയിരിക്കുന്നത് പൂജ്യം വോട്ട്. ഒന്നരലക്ഷത്തിേലറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യാ ഹരിദാസ് വിജയിച്ചു കയറുമ്പോള്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജുവിന് ലീഡ് നേടാനായത്. ഇടതുകോട്ടകളായി അറിയപ്പെടുന്ന ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടിരുന്നു.
നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തില്‍ ഒരു വോട്ടുപോലും സിറ്റിങ് എംപിയായിരുന്ന ബിജുവിന് ലഭിച്ചില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച വ്യക്തിക്ക് പോലും രണ്ടുവോട്ട് ലഭിച്ചിരുന്നു ഇവിടെ. രമ്യാ ഹരിദാസിന് 32 വോട്ടാണ് ഈ ബൂത്തില്‍ ലഭിച്ചത്. ഏറെ ശ്രദ്ധേയം ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി. ആലത്തൂര്‍ മണ്ഡലത്തില്‍ 5,33815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. പികെ ബിജുവിന് 3,74847 വോട്ടുകളും ലഭിച്ചു.
Post Your Comments