Latest NewsNattuvartha

ഭര്‍ത്താവും അമ്മായി അച്ഛനും മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കോങ്ങാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. മനംനൊന്ത് മകന്റെ ഭാര്യ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന്‍ ആദര്‍ശ് (22) എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ മനംനൊന്ത് ആദര്‍ശിന്റെ ഭാര്യ നിത്യ (20) വീടിന് അകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 23ന് രാവിലെ 8.30ന് പുളിയമ്പട്ടിയില്‍ അനീഷും മക്കളും സഞ്ചരിച്ച കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇളയ മകന്‍ ആകാശ് (20) പരിക്കുകളോടെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ ആയിരുന്ന ആകാശിനെയും കൂട്ടി നാട്ടിലേക്കു വരും വഴിയാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button