
തടിയൂര്‍ : അഭിലാഷിന്റെ മരണം കൊലപാതകമെന്ന് സൂചന . കഴിഞ്ഞ ദിവസം വീടിനു സമീപം റബര്‍ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. കാവുംമുക്ക് വിജയ ഭവനത്തില്‍ ഗോപിനാഥന്‍ നായരുടെ മകന്‍ അഭിലാഷ് ജി.നായരെ (31) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. അഭിലാഷിന്റെ സംസ്‌കാരം നടത്തി.കൊലപാതകമെന്ന നിലയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Post Your Comments