Latest NewsBikes & ScootersAutomobile

കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോയുടെ ഈ വാഹനങ്ങള്‍ എത്തുന്നു

കൊച്ചി: കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോയുടെ പഞ്ചപാണ്ഡവന്മാര്‍ എത്തുന്നു. മൂന്നു പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിളുകളും രണ്ട് പുതിയ സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ കേരളത്തില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 200 സിസി അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിളായ എക്‌സ് പള്‍സ് 200, മോഡേണ്‍ ടൂറര്‍ എക്‌സ് പള്‍സ് 200 ടി, എക്‌സ്ട്രീം 200 എസ് എന്നിവയടക്കം മൂന്ന് പുതിയ മോട്ടോര്‍ സൈക്കിളുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്ക് പുറമേ, ഫ്യുവല്‍ ഇന്‍ജംക്ഷന്‍ (എഫ്‌ഐ) സാങ്കേതികവിദ്യയോടു കൂടിയ ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടറായ മാസ്‌ട്രോ എഡ്ജ് 125, പ്ലഷര്‍ + 110 എന്നീ രണ്ട് പുതിയ സ്‌കൂട്ടറുകളും കേരള വിപണിയില്‍ എത്തിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

എക്‌സ് പള്‍സ് 200 കാര്‍ബ് വേരിയന്റിന് 98000 രൂപയുംഎഫ്‌ഐ വേരിയന്റിന് 106100 രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. റെട്രോ ഫ്‌ളേവറോടു കൂടിയ ഇന്ത്യയിലെ ഏക 200 സിസി മോഡേണ്‍ ടൂററായ എക്‌സ് പള്‍സ് 200 ടി 95000 രൂപയ്ക്കും എക്‌സ്ട്രീം 200 എസ് 99900 രൂപയ്ക്കും ലഭ്യമാകും. മാസ്‌ട്രോ എഡ്ജ് 125 എഫ്‌ഐ 68200 രൂപയ്ക്കും ഐ3എസ് (കാര്‍ബ്) വേരിയന്റുകള്‍ 63200 രൂപയ്ക്കും (ഡ്രം), 65000 രൂപയ്ക്കും (ഡിസ്‌ക്) ലഭ്യമാകും. കരുത്തുറ്റതും സ്‌റ്റൈലിഷുമായ രീതിയില്‍ പ്ലഷര്‍ +110 എന്ന പേരില്‍ 110 സിസി സെഗ്മെന്റില്‍ പ്രവേശിച്ചിരിക്കുന്ന പ്ലഷര്‍ ബ്രാന്‍ഡ് 52900 രൂപയ്ക്ക് ലഭ്യമാകും.

പ്ലഷര്‍ + ഒഴികെയുള്ള പുതിയ വാഹനങ്ങളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചുകഴിഞ്ഞു. 10,000 രൂപ കുറഞ്ഞ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യാമെന്നും ഹീറോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button