ന്യൂഡല്‍ഹി: നരേന്ദ്ര നോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിജെപി ഇന്ന് തെരഞ്ഞെടുക്കും. വൈകിട്ട് അഞ്ച് മണിക്കാന് യോഗം. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്രമോദി നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. മെയ് 30 വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
അതേസമയം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് എന്നിവരും എത്തിയേക്കുമെന്ന് സൂചന. രാഷ്ട്രപതി ഭവനില്‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം വരവിന്റെ ചടങ്ങുകള്‍ നടക്കുക. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്കി. മന്ത്രി സഭാംഗങ്ങള്‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്നും നല്കുകയുണ്ടായി.
Post Your Comments